Advertisements
|
ലഹരിക്കെതിരെയുള്ള പോരാട്ടം: രമേശ് ചെന്നിത്തലയുടെ വാക്കത്തോണില്‍ പങ്കാളികളായി യുകെയിലെ ഐഒസി പ്രവര്‍ത്തകരും
റോമി കുര്യാക്കോസ്
ആലപ്പുഴ: സമൂഹത്തെ മുഴുവന്‍ ഒന്നാകെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെ വന്‍ ജനകീയ മുന്നേറ്റം ഒരുക്കിക്കൊണ്ട് ശ്രീ. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രൗഡ് കേരളയുടെ ആറാമത് വാക്ക് എഗന്‍സ്ററ് ഡ്രഗ്സ് ലഹരിക്കെതിരെ സമൂഹ നടത്തം വാക്കത്തോണ്‍ പരിപാടി ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിച്ചു.
ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിക്ക് സമീപത്ത് നിന്നും ആരംഭിച്ച വിജയ് പാര്‍ക്കില്‍ അവസാനിച്ച വാക്കത്തോണില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ വലിയ പങ്കാളിതമാണ് ലഭിച്ചത്.
എ ഐ സി സി സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി മുഖ്യാതിഥിയായി പങ്കെടുത്തു. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ലഹരി വിരുദ്ധ സന്ദേശം നല്‍കി. ജാഥ ക്യാപ്റ്റന്‍ രമേശ് ചെന്നിത്തല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ആലപ്പുഴ രൂപതാ പിതാവ് ജെയിംസ് റാഫേല്‍ ആനപ്പറമ്പില്‍ വാക്കത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്തു.
വാക്കത്തോണിലുടനീളം യുകെ യിലെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐഒസി) പ്രവര്‍ത്തകരുടെ സാന്നിധ്യവും പങ്കാളിത്തവും ശ്രദ്ധേയമായി. ഐഒസി (യുകെ) ~ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ളെയര്‍ മാത്യൂസ്, ഐഒസി ഗ്ളോബല്‍ പ്രതിനിധി മഹാദേവന്‍ വാഴശ്ശേരില്‍, ഐഒസി (യുകെ) വക്താവ് അജിത് മുതയില്‍, ഐഒസി (യുകെ) ~ കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവര്‍ പരിപാടിയുടെ ഭാഗമായി.
പ്രവാസ സംഘടനകളെ പ്രതിനിധീകരിച്ചാണ് ഐഒസി പ്രവര്‍ത്തകര്‍ വാക്കത്തോണിന്റെ ഭാഗമായത്.
രമേശ് ചെന്നിത്തല നയിച്ച ലഹരി വിരുദ്ധ ജാഥയില്‍ പങ്കെടുക്കാന്‍ രാഷ്ട്രീയ വര്‍ണ്ണ വര്‍ഗ്ഗ ഭേദമന്യേ ആലപ്പുഴ ബീച്ചിനെ ജനസാഗരമാക്കിക്കൊണ്ട് നിരവധി പേരാണ് എത്തിച്ചേര്‍ന്നത്.
കോഴിക്കോട് ജില്ലയില്‍ നിന്ന് ആരംഭിച്ച് തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ വിജയകരമായി സംഘടിപ്പിച്ച ശേഷമാണ് വാക്കത്തോണ്‍ ആലപ്പുഴ ജില്ലയിലെത്തിയത്.
പി പി ചിത്തരഞ്ജന്‍ എംഎല്‍എ, ഹാഷ്മിയ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍ സി കെ ബാദുഷ സഖാഫി, ശബരിമല മുന്‍ മേല്‍ശാന്തി നീലാമന പരമേശ്വരന്‍ നമ്പൂതിരി, അഡ്വ. എം ലിജു, ഡോ. കെ എസ് മനോജ് എക്സ് എംപി, ജോസഫ് വാഴക്കന്‍, എ എ ഷുക്കൂര്‍, അഡ്വ. ഷാനിമോള്‍ ഉസ്മാന്‍, ഡിസിസി പ്രസിഡന്റ് അഡ്വ. ബി ബാബുപ്രസാദ്, പ്രൗഡ് കേരള ചെയര്‍മാന്‍ മലയിന്‍കീഴ് വേണുഗോപാല്‍, യുഡിഎഫ് കണ്‍വീനര്‍ സി കെ ഷാജിമോഹന്‍, കെപിസിസി ഭാരവാഹികള്‍ എം ജെ ജോബ്, അഡ്വ. ജോണ്‍സണ്‍ എബ്രഹാം, അഡ്വ. കെ പി ശ്രീകുമാര്‍, ബി ബൈജു, അഡ്വ. സമീര്‍, രാജേന്ദ്രപ്രസാദ്, കറ്റാനം ഷാജി, ത്രിവിക്രമന്‍ തമ്പി, എന്‍ രവി, എസ് ശരത്, എബി കുര്യാക്കോസ്, കെപിസിസി വക്താക്കളായ അനില്‍ ബോസ്, സന്ദീപ് വാര്യര്‍, ആര്‍ വത്സലന്‍ പ്രൗഡ് കേരള ആലപ്പുഴ ജില്ലാ ചാപ്റ്റര്‍ കണ്‍വീനര്‍ അഡ്വ. ശ്രീജിത്ത് പത്തിയൂര്‍, കോഡിനേറ്റര്‍ സരുണ്‍ റോയി, ഫെലിസിറ്റേറ്റര്‍ എസ് എം അന്‍സാരി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബി പത്മകുമാര്‍, ഫാ. സേവ്യര്‍ കുടിയാശ്ശേരി, ഗാന്ധിഭവന്‍ സെക്രട്ടറി മുഹമ്മദ് ഷമീര്‍, മുസ്ളിം ലീഗ് ജില്ലാ സെക്രട്ടറി എ എം നസീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. |
|
- dated 13 Aug 2025
|
|
Comments:
Keywords: U.K. - Otta Nottathil - chennithala_walkathone_ioc_uk U.K. - Otta Nottathil - chennithala_walkathone_ioc_uk,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|